ജിദ്ദ - മുൻ ഫലസ്തീൻ ഔഖാഫ് മന്ത്രിയും മസ്ജിദുൽ അഖ്‌സയിലെ മുൻ ഖത്തീബും ഇമാമുമായ ശൈഖ് യൂസുഫ് സലാമ ഇന്നു രാവിലെ ഗാസയിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ വീരമൃത്യുവരിച്ചു. ശൈഖ് യൂസുഫ് സലാമയുടെ വീട് ലക്ഷ്യമിട്ട് ഇസ്രായിൽ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുകയായിരുന്നു. ശൈഖ് യൂസുഫ് സലാമയുടെ ഏതാനും കുടുംബാംഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് ഇസ്രായിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 21,000 ലേറെ പേർ വീരമൃത്യുവരിക്കുകയും 56,000 ഓളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വീരമൃത്യുവരിച്ചവരിലും പരിക്കേറ്റവരിലും കാണാതായവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.