Sorry, you need to enable JavaScript to visit this website.

യുവതികളുടെ ആദ്യ ആഗ്രഹം അമ്മയാകാനായിരിക്കണം; പ്രസ്താവന വിവാദത്തില്‍

റോം-മക്കളുണ്ടാകാനാണ് യുവതികള്‍ ആദ്യം ആഗ്രഹക്കേണ്ടതെന്ന് ഇറ്റാലിയന്‍ സെനറ്ററുടെ പ്രസ്താവന വിവാദത്തില്‍. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ വലതുപക്ഷ പാര്‍ട്ടിയിലെ സെനറ്റര്‍ ലവീനിയ മേന്നൂനി  നടത്തിയ പ്രസ്താവന പ്രതിപക്ഷ ഗ്രൂപ്പുകളാണ് വിവാദമാക്കിയത്.
രാജ്യത്തെ കുറയുന്ന ജനനനിരക്കും വര്‍ധിക്കുന്ന സ്വവര്‍ഗ ദാമ്പത്യവും തടയുന്നതിനായി  പരമ്പരാഗത കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനാണ് മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്.
മാതാവ് നല്‍കിയ ഉപദേശം അനുസ്മരിച്ചുകൊണ്ടായിരുന്നു സെനറ്റര്‍ ലവീനിയയുടെ പ്രസ്താവന.
എന്റെ മാതാവ് എപ്പോഴും പറയുമായിരുന്നു, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ നിങ്ങളുടെ ആദ്യ ആഗ്രഹം സ്വയം ഒരു മാതാവാകണമെന്നതായിരിക്കണമെന്ന കാര്യം മറക്കരുത്.  
മാതാവിനെ ഉദ്ധരിച്ച് സെനറ്റര്‍ ലവീനിയ മേന്നൂനി പറഞ്ഞു. കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിനു സമീപം ഇരുന്നാണ് ലാ 7 ടി.വി ചാനലിലെ ടോക്ക് ഷോയില്‍  അവര്‍ ഇക്കാര്യം പറഞ്ഞത്.
ഇറ്റാലിയന്‍, വത്തിക്കാന്‍ സ്ഥാപനങ്ങള്‍ യുവാക്കളെ നേരത്തെ വിവാഹം കഴിക്കാനും കുടുംബം തുടങ്ങാനും പ്രസവത്തെ സാധാരണമായി കാണുന്നതിനും പ്രോത്സാഹിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.
ഭാവിയിലെ പൗരന്മാരും ഭാവി ഇറ്റലിക്കാരുമായ കുട്ടികളെ സംഭാവന ചെയ്യുന്ന കാര്യം മനോഹരമാണെന്നും  സ്ത്രീകള്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും 47 കാരിയും മൂന്ന്് മക്കളുടെ മാതാവുമായ സെനറ്റര്‍ ലവീനിയ കൂട്ടിച്ചേര്‍ത്തു.

വായിക്കൂ

അമേരിക്കയിലെ ആഡംബര വസതിയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ച നിലയിൽ 

ഇന്ത്യന്‍ ദമ്പതികളും കൗമാരക്കാരി മകളും 41 കോടിയുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍

വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

Latest News