ടോക്കിയോ- ജപ്പാന് തീരത്ത് രണ്ട് ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യ ഭൂചലനം ഉച്ചക്ക് 2:45നും രണ്ടാമത്തേത് 3.7നുമാമ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു. എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് ഒരേ പ്രദേശത്ത് തന്നെ 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യു. എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
ഡിസംബര്‍ ആദ്യം തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് അഞ്ചാം തിയ്യതി ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി.