ബാഗ്പത് (യുപി)- ഒരു കപ്പ് ചായ ചോദിച്ചതിന് ഭർത്താവിന്റെ കണ്ണിൽ യുവതി കത്രിക ഉപയോഗിച്ച് കുത്തി. യു.പിയിലെ ബാഗ്പട്ടിലാണ് സംഭവം. കണ്ണിൽനിന്ന് ചോര ഒലിച്ചതോടെ യുവതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അങ്കിത് എന്ന യുവാവിനെയാണ് ഭാര്യ കുത്തിയത്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ദമ്പതികൾ തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പരഞ്ഞു. കണ്ണിൽ പരിക്കേറ്റ അങ്കിതിന്റെ നിലവിളി കേട്ട് സഹോദരിയും മക്കളും പുറത്തേക്ക് വന്നപ്പോഴേക്കും ഭാര്യ ഓടിരക്ഷപ്പെട്ടു. അങ്കിതിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി.
#baghpatpolice
— Baghpat Police (@baghpatpolice) December 28, 2023
-@Uppolice pic.twitter.com/JGgh03zfoh