ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

അങ്കാറ-ഇസ്രായിലിനെ അനുകൂലിക്കുന്നുവെന്ന ആരോപണം നേരിടുന്ന സ്റ്റാര്‍ബക്‌സ് കപ്പുമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട അവതാരകയെ തുര്‍ക്കി ചാനല്‍ പിരിച്ചുവിട്ടു. ഗാസ വിഷയത്തില്‍ തുര്‍ക്കികളുടെ വൈകാരികതെ അവതാരക കണക്കിലെടുത്തില്ലെന്ന് കുറ്റപ്പെടുത്തിയാണ് ടിജിആര്‍ടി ന്യൂസ് നെറ്റ് വര്‍ക്കിന്റെ നടപടി.
ഇസ്രായിലിനെ അനുകൂലിക്കുന്നുവെന്ന ആരോപണം നേരിടുന്ന സ്റ്റാര്‍ബക്‌സ് തങ്ങളുടെ ലോഗോക്കു സമാനമായ ലോഗോ ഉപയോഗിച്ച് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കയാണ്. ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ചാണ് സ്റ്റാര്‍ബക്‌സ് കോടതിയില്‍ വാദിക്കുന്നത്.
ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ക്രൂരതക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് തുര്‍ക്കി സാക്ഷ്യം വഹിക്കുന്നത്. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ട് ഇസ്രായില്‍ ഗാസയില്‍ തുടരുന്ന വംശഹത്യക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നിശിത വിമര്‍ശവുമായി രംഗത്തുണ്ട്.

 

Latest News