ന്യൂയോര്‍ക്ക്- ഒരു യുവതിക്കൊപ്പം നടന്നുവരുന്ന പ്രശസ്ത നടന്‍ വിശാലിന്റെ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇത്. എന്നാല്‍ ക്യാമറ കണ്ട ഉടനെ നടന്‍ ഓടി രക്ഷപ്പെട്ടതാണ് ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയത്.47കാരനായ വിശാല്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ അടുത്തിടെ വന്നിരുന്നു. ഈ സമയത്താണ് താരത്തെ ഒരു അജ്ഞാത യുവതിക്കൊപ്പം കണ്ടത്. നടക്കുന്നതിനിടെ തങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് മനസിലാക്കിയ വിശാല്‍ ഹൂഡി ഉപയോഗിച്ച് മുഖം മറച്ച് യുവതിക്കൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ വീണ്ടും വിശാലിന്റെ പ്രണയ ജീവിതം സംബന്ധിച്ച ഗോസിപ്പുകള്‍ വരുന്നുണ്ട്. ഇത് സിനിമ പ്രമോഷന് വേണ്ടിയാണെന്നാണ് ചിലരുടെ വാദം.ബോക്സ്ഓഫീസില്‍ വലിയ വിജയം നേടിയ മാര്‍ക്ക് ആന്റണിയാണ് അവസാനമായി വിശാലിന്റെതായി പുറത്തിങ്ങിയ ചിത്രം. ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇതിനിടെയാണ് ഈ വീഡിയോ പ്രചരിച്ചത്.