കൊച്ചി- ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ക്യാപ്റ്റന്‍ മില്ലര്‍ 2024-ലെ പൊങ്കലിന് റിലീസാകാന്‍ ഒരുങ്ങുന്നത്. മികവുറ്റ കലാകാരന്മാര്‍ അഭിനയ മേഖലയിലും സാങ്കേതിക മേഖലയിലും പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റന്‍ മില്ലറുടെ എല്ലാ പ്രൊമോഷണല്‍ മെറ്റീരിയലുകളും ഫസ്റ്റ് ലുക്ക് മുതല്‍ ടീസര്‍ മുതല്‍ ആദ്യ സിംഗിള്‍ വരെ പ്രേക്ഷകരില്‍ നിന്ന് ഗംഭീര പ്രതികരണം നേടി. ജി വി പ്രകാശ് കമ്പോസ് ചെയ്ത 'ഉന്‍ ഒളിയിലെ' ഗാനം ആലപിച്ചിരിക്കുന്നത് സീന്‍ റോള്‍ഡന്‍ ആണ്. കബേര്‍ വാസുകി ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
മൂന്നു മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ് ക്യാപ്റ്റന്‍ മില്ലെറിലെ രണ്ടാം ഗാനം. വളരെ സാന്ത്വനിപ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തോടുകൂടിയ വേഗത കുറഞ്ഞതും എന്നാല്‍ ആഴത്തിലുള്ളതുമായ ഒരു നമ്പര്‍ ആണ് ഈ ഗാനം. ധനുഷിന്റെയും പ്രിയങ്ക മോഹന്റെയും സ്‌ക്രീനിലെ കെമിസ്ട്രി ഈ ഗാനത്തിന് കൂടുതല്‍ മനോഹാരിത സമ്മാനിക്കുന്നു.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ച ഒരു വാര്‍ ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ്, ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിദ്ധാര്‍ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാന്‍ രാമചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി. ജി. ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.
കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ഫോര്‍ച്യൂണ്‍ സിനിമാസാണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.