ന്യൂദൽഹി- പ്രളയത്തിൽനിന്നും ആകാശമാർഗം രക്ഷപ്പെടുത്തിയതിന് വീടിന്റെ ടെറസിന് മുകളിൽ താങ്ക്‌സ് എന്നെഴുതി നന്ദിപ്രകടനം. താങ്ക്‌സ് എന്നെഴുതിയ ടെറസിന്റെ ചിത്രം എ.എൻ.ഐയാണ് പുറത്തുവിട്ടത്. മലയാളി കമാൻഡർ വിജയ് വർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ എയർ ലിഫ്റ്റിംഗ് നടന്നിരുന്നു. പ്രളയത്തിൽപെട്ടതിനെ തുടർന്ന് രക്ഷിച്ചവർക്ക് നന്ദി പറഞ്ഞാണ് thanks എന്ന് ടെറസിൽ എഴുതിവെച്ചിരിക്കുന്നത്.
ഇതിന്റെ ചിത്രവും ആകാശത്ത്‌നിന്നാണ് പകർത്തിയത്.ഗര്‍ഭിണിയടക്കം നിരവധി പേരെ വ്യോമസേനയും വിവിധ സ്ഥലങ്ങളില്‍നിന്ന് രക്ഷിച്ചിരുന്നു.