മോസ്‌കോ- അതീവ സുരക്ഷാ ജയിലില്‍ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ അധികൃതര്‍ ആര്‍ട്ടിക് മേഖലയിലെ ഒരു കോളനിയിലേക്ക് മാറ്റിയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. രണ്ടാഴ്ചയിലേറെയായി നവാല്‍നി എവിടെയാണെന്ന വിവരം അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കും അറിയില്ലായിരുന്നു.
മോസ്‌കോയില്‍ നിന്ന് ഏകദേശം 1,900 കിലോമീറ്റര്‍ വടക്കുകിഴക്ക് യമാല്‍- നെനെറ്റ്സ് മേഖലയിലെ ഖാര്‍പ്പിലെ ഐകെ -3 കോളനിയില്‍ നവല്‍നിയെ കണ്ടെത്തിയതായി വക്താവ് കിര യാര്‍മിഷ് പറഞ്ഞു.
ഡിസംബര്‍ ആറു മുതല്‍ അഭിഭാഷകര്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് നേരത്തെ നവല്‍നിയുടെ സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തിയിരുന്നു.