പെഷാവാര്‍- പാക്കിസ്ഥാന്റെ പൊതുതെരഞ്ഞെടുപ്പില്‍ പുതിചരിത്രം രചിക്കാന്‍ ഡോ. സവീര പ്രകാശ് വരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത എന്ന വിശേഷണമാണ് ഡോ. സവീര സ്വന്തമാക്കുന്നത്.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ബ്യൂണറിലെ വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് സവീര. സവീര വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ബ്യൂണര്‍ ജില്ലയിലെ പികെ-25 സീറ്റില്‍ മത്സരിക്കാനാണ് സവീര ഒരുങ്ങുന്നത്. പാര്‍ട്ടി നേതാവ് റുബീന ഖാലിദ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് 25കാരിയായ സവീര പറഞ്ഞു.
സവീരയുടെ പിതാവ് ഓം പ്രകാശം കഴിഞ്ഞ 35 വര്‍ഷമായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. ഫെബ്രുവരിയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ സ്ത്രീസാനിധ്യം കുറഞ്ഞതോടെ അഞ്ച് ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.