മുംബൈ- എയര്‍പോര്‍ട്ടില്‍ 600 രൂപ ഈടാക്കുന്ന ദോശയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. വിലയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ തുടരുകയാണ്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ട ശേഷം കമന്റുകളുമായി രംഗത്തുള്ളത്.
മുംബൈ എയര്‍പോര്‍ട്ടിലെ ഭക്ഷണ മെനുവിലെ 600 രൂപയുടെ ദോശ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സാധാരണ മസാല ദോശയുടെ വിലയാണ് 600 രൂപ. ബട്ടര്‍ ദോശയെങ്കില്‍ 620 രൂപയാകും. ഒപ്പം ഫില്‍റ്റര്‍ കോഫിയോ ലസ്സിയോ ഓര്‍ഡര്‍ ചെയ്താല്‍ വീണ്ടും വില ഉയരും.
50 രൂപയ്ക്ക് ലഭിക്കുന്ന ദോശ 600 രൂപ കൊടുത്ത് വാങ്ങിയിട്ട് രുചി വളരെ മോശമാണെങ്കിലുള്ള അവസ്ഥയൊന്നോര്‍ത്തു നോക്കൂ എന്നാണ് ചിലരുടെ കമന്റ്. മുംബൈ എയര്‍പോര്‍ട്ട് ദോശയെക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം കിട്ടുമെന്ന് ചിലര്‍. വെള്ളിയുടെ അതേ വിലയെന്നാണ് മറ്റു ചിലരുടെ കമന്റ്.
ഗുഡ്ഗാവിലെ ഒരു സൊമാറ്റോ ഡെലിവറി ബോയ് പങ്കുവച്ച ബില്ലാണ് വൈറലായത്. രണ്ട് ദോശയ്ക്ക് 1000 രൂപ. ഇങ്ങനെ വില കൂട്ടിയാല്‍ എന്ത് ചെയ്യുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം.