ന്യൂയോര്‍ക്ക്- ഇസ്രായിലിനെ പിന്തുണച്ചും ഫലസ്തീനികളെ പരഹസിച്ചും രംഗത്തുള്ള മോഡലും ടെലിവിഷന്‍ താരവുമായ കിം കാര്ദാഷിയാന് പുതിയ വിവാദത്തില്‍.
ക്രിസ്മസ് സമ്മാനങ്ങള്‍ക്കായി നടി തെരഞ്ഞെടുത്ത ഗിഫ്റ്റ് റാപ്പാണ് സമൂഹ മാധ്യമങ്ങളില്‍ രോഷത്തിന് കാരണമായത്. കഫന്‍ പുടവയുടെ മാതൃകയിലുള്ള ഗിഫ്റ്റ് തുണിയാണ് ഇസ്രായില്‍ സൈന്യം ഫലസ്തീനകളെ കൊന്നൊടുക്കുന്ന പശ്ചാത്തലത്തില്‍ കിം കാര്ദാഷിയാന് സ്വീകരിച്ചത്.
റിയാലിറ്റി സ്റ്റാറിന്റെ സ്കിംസ് ബ്രാന്ഡില്നിന്നാണ് വെളുത്ത കോട്ടണ്‍ തുണി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കി.
കര്‍ദാഷിയാന്റെ സമ്മാന പൊതിയും മുസ്ലിംകളുടെ കഫന്‍ പുടവയും തമ്മിലുള്ള സാമ്യം ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് വിവാദം ശക്തമായത്.
ഫലസ്തീനികള്‍ ഇസ്രായില്‍ സൈന്യത്തിന്റെ ക്രൂരത നേരിടുന്ന പശ്ചാത്തലത്തില്‍ കര്ദാഷിയനോടുള്ള വിയോജിപ്പ് ഉപയോക്താക്കള്‍ പെട്ടെന്ന് തന്നെ പ്രകടിപ്പിച്ചു.
ആദ്യം പരിക്കേറ്റ ഫലസ്തീന് കുട്ടികളെ പരിഹസിക്കാന്‍ സോംബി ഫുട്ബോള്‍ ജേഴ്സികള്‍ ഉപയോഗിച്ച കിം കാര്ദാഷിയാന് ഇപ്പോള്‍ മരിച്ച ഫലസ്തീനികളെ പരിഹസിക്കാന്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വെള്ള തുണിയില്‍ പൊതിഞ്ഞിരിക്കയാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. ഹാലോവീന്‍ വേളയിലാണ് സോംബി ഫുട്ബോള്‍ ജേഴ്സി കര്‍ദാഷിയാനെ വിവാദത്തിലാക്കിയിരുന്നത്.
ഈ വാർത്തകൾ കൂടി വായിക്കാം
സൗദിയിലെ പ്രവാസികള്‍: ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികള്‍ ഒന്നാമത്
സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെ മഴക്കു സാധ്യത; ജാഗ്രതക്ക് നിർദേശം
VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി
പ്രസവത്തേക്കാള്‍ കഠിനമായ വേദന; എഴുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഹിജാബ് പ്രശ്നം; കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉരുളുന്നു, ആഴത്തില്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി