Sorry, you need to enable JavaScript to visit this website.

സൗദിയിലെ പ്രവാസികള്‍: ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികള്‍ ഒന്നാമത്

ജിദ്ദ - സൗദിയിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാര്‍ ഒന്നാമതെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 1.34 കോടി വിദേശികളാണുള്ളത്. ഇക്കൂട്ടത്തില്‍ 21 ലക്ഷത്തിലേറെ പേര്‍ ബംഗ്ലാദേശുകാരാണ്. ആകെ പ്രവാസികളില്‍ 15.8 ശതമാനം ബംഗാളികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സൗദിയില്‍ 19 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ആകെ പ്രവാസികളില്‍ ഇന്ത്യക്കാര്‍ 14.1 ശതമാനമാണ്. മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള 18 ലക്ഷത്തിലേറെ പ്രവാസികള്‍ സൗദിയിലുണ്ട്. ആകെ പ്രവാസികളില്‍ 13.6 ശതമാനം പാക്കിസ്ഥാനികളാണ്. നാലാം സ്ഥാനത്തുള്ള യെമനില്‍ നിന്നുള്ള 18 ലക്ഷം പേരും സൗദിയിലുണ്ട്. സൗദി പ്രവാസികളില്‍ 13.6 ശതമാനം യെമനികളാണ്.

ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം

VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി


അഞ്ചാം സ്ഥാനത്ത് ഈജിപ്തുകാരാണ്. പതിനഞ്ചു ലക്ഷം ഈജിപ്തുകാരാണ് സൗദിയിലുള്ളത്. സൗദി പ്രവാസികളില്‍ 11 ശതമാനം ഈജിപ്തുകാരാണ്. ആറാം സ്ഥാനത്ത് സുഡാനികളാണ്. 14.7 ശതമാനം സുഡാനികള്‍ സൗദിയില്‍ കഴിയുന്നു. പ്രവാസികളില്‍ 11 ശതമാനം സുഡാനികളാണ്. സൗദിയില്‍ 7,26,000 ഫിലിപ്പിനോകളുണ്ട്. സൗദി പ്രവാസികളില്‍ 5.4 ശതമാനം ഫിലിപ്പിനോകളാണ്. സൗദി പ്രവാസികളില്‍ ഏഴാം സ്ഥാനത്താണ് ഫിലിപ്പിനോകള്‍. ദക്ഷിണദ്രുവത്തില്‍ നിന്നുള്ള 33 പേരും മൈക്രോനേഷ്യയില്‍ നിന്നുള്ള 40 പേരും മെലനേഷ്യയില്‍ നിന്നുള്ള 45 പേരും സൗദിയില്‍ കഴിയുന്നു.

 

Latest News