കോഴിക്കോട്ടുകാരനായ മെഹ്‌റൂഫ് മണലൊടിയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ കംപ്യൂട്ടർ വിദ്യാഭ്യാസ പഠന ശൃംഖലയായ ജി. ടെക് കമ്പ്യൂട്ടർ എഡുക്കേഷൻ ഇനി മുതൽ ഓസ്‌ട്രേലിയയിലേക്കും ആഫ്രിക്കയിലേക്കും. ഓസ്‌ട്രേലിയയിൽ സിഡ്‌നിയിലും ആഫ്രിക്കയിൽ കെനിയയിലെ നെയ്‌റോബിയിലുമാണ് ജി ടെക് പഠന കേന്ദ്രം ആരംഭിക്കുന്നത്.
ഇതാദ്യമായാണ് കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരേ സമയം മറ്റ് രണ്ട് ഭൂഖണ്ഡത്തിലേക്കും ചുവട് ഉറപ്പിക്കുന്നത്.
ജിടെകിൽ നിന്നും നിലവിൽ ലഭിക്കുന്ന കോഴ്‌സുകൾക്ക് പുറമെ ഏറ്റവും പുതിയ കോഴ്‌സുകളായ ഡാറ്റാ സയൻസ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയും നൽകും. ഈ വർഷം വനിതാ ദിനത്തിൽ ജിടെക് നടപ്പിലാക്കിയ 1000 വനിതകൾക്ക് സൗജന്യ തൊഴിൽ നൽകുന്ന ജി. ടെക് വുമൻസ് പവ്വർ പദ്ധതിയിലൂടെ കോഴ്‌സ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും ജോലി നൽകിയതായി ജി ടെക് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മെഹറൂഫ് മണലൊടി പറഞ്ഞു. ഈ വർഷം ഒന്നര ലക്ഷം വിദ്യാർത്ഥികൾ ജി. ടെക് അഡ്മിഷൻ നൽകിയതിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങിൽ ജി ടെക് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മെഹ്‌റൂഫ് മണലൊടി , എക്‌സിക്യൂട്ടീവ് ഡയറക്ടർ മിശാൽ അബൂബക്കർ മണലൊടി, ജി ടെക് ഓസ്‌ട്രേലിയ റീജിയണൽ ഡയറക്ടർ ഇർഫാൻ മാലിക്ക്, ജി ടെക് ഈസ്റ്റ് ആഫ്രിക്ക റീജിണൽ ഹെഡ് അരുൺ നായർ, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവർ പങ്കെടുത്തു.