Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധിയെ മാറ്റിമറിക്കാൻ ഒലയുടെ കൃത്രിം വരുന്നു

കൊച്ചി -  നിർമിതബുദ്ധി അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കാൻ ലാർജ് ലാംഗ്വേജ് മോഡൽ അവതരിപ്പിച്ച് ഒല. ഒലയുടെ എഐ കമ്പനിയായ കൃത്രിം ആണ് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള എൽഎൽഎം വികസിപ്പിച്ചത്. ബംഗളൂരുവിലും സാൻഫ്രാൻസിസ്‌കോയിലുമുള്ള കംപ്യൂട്ടർ വിദഗ്ധരുടെ സഹകരണത്തോടെ നിർമിച്ച പുതിയ എൽഎൽഎം രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും എഐ അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കും. 

കൃത്രിം ബേസ്, കൃത്രിം പ്രൊ എന്നിവ ചേർന്നതാണ് ഒല കൃത്രിം. എംഎംഎൽയു, ഹെല്ലസ്വേഗ്, ബിബിഎച്ച്, പിഖ, എആർസി തുടങ്ങിയ ആഗോള എൽഎൽഎമ്മുകളോട് കിടപിടിക്കുന്നവയാണ് 2 ട്രില്യൺ ടോക്കൺസുള്ള കൃത്രിം. ഒരു മലയാളം കവിതയിൽനിന്ന് ബോളിവുഡ് സിനിമയിലേക്കും മസാലദോശ ചേരുവയിലേക്കുമെല്ലാം ഞൊടിയിടയിൽ മാറാൻ പാകത്തിലുള്ളതാണ് ഒല കൃത്രിം മോഡൽ. വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ എഐ സഹായം ആവശ്യമുള്ളവർക്കായി എപിഐ ആയി അടുത്ത ജനുവരി മുതൽ കൃത്രിം ഉണ്ടാവും. അടുത്ത വർഷം സെപ്റ്റംബർ മുതലാണ് കൃത്രിം പ്രൊ ലഭ്യമാവുക. 

വിദ്യാഭ്യാസം മുതൽ ബിസിനസ് ആശയവിനിമയം വരെ വിവിധ ആവശ്യങ്ങൾക്കായി കൃത്രിം ഉപയോഗപ്പെടുത്താം. അനുയോജ്യമല്ലാത്ത മറുപടികൾ പരമാവധി കുറച്ചുകൊണ്ടാണ് കൃത്രിമിന്റെ രൂപകൽപ്പന. വെബ്സൈറ്റിൽ ഇപ്പോൾ മുതൽ സൈൻഅപ് ചെയ്യാം. ജനുവരി മുതൽ എപിഐ എല്ലാ ഡെവലപ്പർമാർക്കും ലഭ്യമാവും. ഒലയുടെ വിവിധ കമ്പനികളിൽ വിൽപ്പന, സേവനം, പിന്തുണ തുടങ്ങിയവയ്ക്കായി കൃത്രിം ഉപയോഗിക്കും. 

ഇപ്പോൾ 10 ഇന്ത്യൻ ഭാഷകളിൽ ലഭ്യം. 22 ഭാഷകൾ മനസിലാവും. 2 ട്രില്യൺ ടോക്കൺ ഡാറ്റ. ഇന്ത്യൻ ഭാഷകൾക്കായുള്ള പ്രത്യേക ഒരുക്കങ്ങൾ. വികസിത രാജ്യം എന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഒല കൃത്രിം എന്ന് സ്ഥാപകൻ ഭവിഷ് അഗർവാൾ പറഞ്ഞു. അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ എഐയെ നയിക്കാൻ പാകത്തിലാണ് രൂപകൽപ്പന. സാമ്പത്തിക, സാംസ്‌ക്കാരിക മേഖലകളെ നിർവചിക്കാൻ പോവുകയാണ് നിർമിതബുദ്ധി. ഇന്ത്യൻ ഭാഷയും സംസ്‌ക്കാരവും സമഗ്രമായി ഉൾക്കൊണ്ടുകൊണ്ടാണ് കൃത്രിമിന്റെ നിർമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 
    

Latest News