Sorry, you need to enable JavaScript to visit this website.

വൈത്തിരി ടാലൻ റിസോർട്ട്: വയനാടിന്റെ വികസനമുദ്ര

വൈത്തിരി ടാലൻമാർക്ക് റിസോർട്ട് ഉദ്ഘാടനച്ചടങ്ങ് 

വയനാടിന്റെ ടൂറിസം മേഖലയിൽ പുതിയൊരു നാഴികക്കല്ലായി, വൈത്തിരി ടാലൻ റിസോർട്ട് ഉദ്ഘാടനം വർണശബളമായി.
വയനാട് എം.എൽ.എ ടി. സിദ്ദീഖിനൊപ്പം  ടാലൻമാർക് ഡെവലപ്പേഴ്സിന്റെ ഡയറക്ടർമാരായ എൻ. ഹിബത്തുള്ള, എം. ഹബീബു റഹ്മാൻ, മുഹമ്മദ് ഷക്കീൽ ടി.കെ. എന്നിവർ ചേർന്ന് റിബൺ മുറിച്ചാണ് ഔദ്യോഗികമായി റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. ഓർഫനേജ്  കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുല്ലയും ചടങ്ങിൽ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിലെ സുപ്രധാനമായൊരു  ഹൈലൈറ്റ് ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവർഷമായിരുന്നു. പ്രകൃതിയുടെ ഹരിതാഭയുടെ പശ്ചാത്തലത്തിൽ പുഷ്പവർഷം റിസോർട്ടിന്റെ ആഡംബരത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും  മനോഹരമായ പ്രതീകമായി മാറി.

വൈത്തിരി ടാലൻറിസോർട്ട്, വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയൊരു തലം സൃഷ്ടിക്കും. പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിലും ആധുനിക സൗകര്യങ്ങളിലും മികച്ചു നിൽക്കുന്ന 24  വില്ലകളാണ് റിസോർട്ടിലുള്ളത്. ആയുർവേദ ചികിത്സകൾ, ആഡംബര സ്പാ, അനന്തമായ കാഴ്ചകൾ നൽകുന്ന റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ വിവിധ അനുഭവങ്ങൾ ഇവിടെ ലഭിക്കും.

ടാലൻറിസോർട്ട് വയനാടിന്റെ കാഴ്ചകളും സൗന്ദര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. പ്രാദേശിക സമ്പദ്ഘടന വളർത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ ടൂറിസം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ടാലൻറിസോർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് എം ഹബീബുറഹ്മാൻ  പറഞ്ഞു. 'പരിസ്ഥിതിയുമായി ഇണങ്ങി നിലനിൽക്കുന്നതും പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതുമായ ആഡംബര അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' എന്ന് എൻ. ഹിബത്തുള്ള പറഞ്ഞു.

വയനാടിന്റെ ഹൃദയത്തിൽ പുതിയൊരു അധ്യായം തുറക്കുന്ന ടാലൻറിസോർട്ട്, പ്രകൃതിഭംഗിയും ആഡംബരവും ഒത്തുചേർന്ന കേര ളത്തിന്റെ മറ്റൊരു മുഖം ലോകത്തിന് കാണിച്ചുതരും. ഇവിടെയെത്തുന്ന അതിഥികൾക്ക്  വയനാടിന്റെ ശാന്തതയും ആധുനിക സൗകര്യങ്ങളുടെ ആഡംബരവും ഒരേപോലെ ആസ്വദിക്കാൻ കഴിയും. വയനാടിന്റെ പച്ചപ്പുതണിഞ്ഞ മലനിരകളുടെ കാഴ്ചകൾ ഹൃദയത്തെ തൊടും, രുചികരമായ ഭക്ഷണവും വിശ്രാമമേഖലകളും മനസ്സിനെ കുളിർപ്പിക്കും.
ടാലൻ റിസോർട്ട് പ്രദേശിക കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്തുന്നതിനും ഒരുങ്ങുന്നു. ഇത് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും വയനാടിന്റെ സമ്പന്നമായ കലാപാരമ്പര്യം സംരക്ഷിക്കുന്നതിനും സഹായകമാകും.

 വയനാടിന്റെ സൗന്ദര്യവും പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അഭിമാനകരമായ ദൗത്യമാണ് ടാലൻറിസോർട്ട് ഏറ്റെടുക്കുന്നത്. ടൂറിസം വികസനത്തോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് ടാലൻമാർക് ഡയറക്ടർ മുഹമ്മദ് ഷക്കീൽ ടി.കെ. പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രതിനിധികൾ ഹാജരായിരുന്നു. ടൂറിസം വ്യവസായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

 

Latest News