ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുടെ വിമാനത്തിന് പോകാന്‍ അനുമതി

പാരീസ്-മനുഷ്യക്കടത്ത് സംശയത്തില്‍ ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുടെ വിമാനത്തെ പോകാന്‍ അനുവദിച്ചു. വിമാനത്തിലുള്ള 303 യാത്രക്കാരില്‍ ബഹുഭൂരിഭാഗവും ഇന്ത്യക്കാരാണ്.
നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഫ്രാന്‍സില്‍ തടഞ്ഞുവെച്ചത്. മനുഷ്യക്കടത്താണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തടഞ്ഞതെന്ന് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വിമാനം ഇന്ത്യയിലേക്കാണോ ദുബായിലേക്കാണോ മടങ്ങുകയെന്ന് വ്യക്തമല്ല. നിക്കരാഗ്വയിലേക്ക് പോകുന്ന കാര്യവും അറിയിച്ചിട്ടില്ല.

 

Latest News