Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുറുവ - മലപ്പുറം ജില്ലയുടെ ഹരിത ഗ്രാമം

ചൊവ്വാണ പാതയോരം, .ചൊവ്വാണ പാതയോരത്തിന്റെ രാത്രി ഭംഗി
കുറുവ പാടം
ലേഖകൻ ഷമീർ രാമപുരവും വ്‌ളോഗർമാരായ റിയാസ് മങ്കടയും മുർശിദ് കോഡൂരും കുറുവ പാടത്ത്

സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കൽ അഭിമാനവും അലങ്കാരവുമാണ്. അയൽജില്ലകളിലെ പച്ചപ്പ് തേടി അലയുമ്പോൾ ഒരു നിമിഷം തൊട്ടു അയൽപക്കം സ്വന്തം കുടുംബ ബന്ധങ്ങളെ പോലെ മറക്കാതിരിക്കുക.  കുറുവ- വയലോരം എന്നും എപ്പോഴും ഒരു ചെലവുമില്ലാതെ അസ്വാദ്യകരമാക്കാം. സ്വന്തമെന്ന് പറയാം. സ്വന്തം നാടിന്റെ സൗന്ദര്യം മാത്രമാണ് ബാക്കിയുള്ളത്. വള്ളുവനാട് രാജസ്വരൂപത്തിന്റെ സ്വന്തമായ പച്ച ത്തുരുത്തായ കുറുവ ദേശം. 
വള്ളുവക്കോനാതിരിയായിരുന്നു രാജാവ്. അവിഭക്ത പാലക്കാട് ജില്ലയിൽ ആദ്യം നിലവിൽ വന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുറുവ.  കോഴിക്കോടിനും പാലക്കാടിനും മധ്യേ മലപ്പുറം ജില്ലയെന്ന ആശയം ആദ്യം രൂപപ്പെടുന്നത് കുറുവ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാങ്ങിലെ പി.കെ. ബാപ്പുട്ടി സാഹിബിന്റെ ചിന്തയിലാണ്. ആശയം കൂടുതൽ ചർച്ചയാക്കുവാനും ഭരണ കേന്ദ്രങ്ങളിൽ എത്തിക്കുവാനും ബാപ്പുട്ടി സാഹിബ് നിരന്തരമായി ശ്രമിച്ചു. 1969 ജൂൺ 16 ന് മലപ്പുറം ജില്ല പിറന്നു. പ്രകൃതി സൗന്ദര്യങ്ങളെ നശിപ്പിക്കുന്ന ആധുനിക വികസന സങ്കൽപത്തിന്റെ കരസ്പർശമേൽക്കാത്ത ഹരിത ഭംഗി ഇന്നും  കാത്തുസൂക്ഷിക്കുന്ന ജില്ലയിലെ കാർഷിക ഭൂപടത്തിലെ വേറിട്ട ദേശമാണ് കുറുവ. കുറുവയിലെ ഗ്രാമീണ പാതയോരങ്ങൾ വിനോദ സഞ്ചാര കാഴ്ചകളുടെ വിസ്മയ വിരുന്നൊരുക്കുന്നു.
നിരവധി കുന്നിൻപ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന പുഴക്കാട്ടിരി, കുറുവ, മക്കരപറമ്പ, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നു. ഉൾപ്രദേശങ്ങളിലെ പുഴയോട് ചേർന്നുള്ള പാതയോരവും ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായി മാറി.   രാമപുരം ചൊവ്വാണ പുഴയോരം, നാറാണത്ത് കാറ്റാടിപ്പാടം, മക്കരപറമ്പ കുറുവ പാടം ഉൾപ്പെടെയുള്ള വയലോരങ്ങളെല്ലാം ഗ്രാമീണ ടൂറിസത്തിന്റെ വിരുന്നിടമായി. 
വീശിയടിക്കുന്ന കാറ്റും തണുത്ത കാലാവസ്ഥയും കണ്ണിന് കുളിർമേയകുന്ന ഹരിത ഭംഗിയും പ്രകൃതി കാഴ്ചകളും നേരിട്ട് കാണാനും അസ്വദിക്കാനുമാണ് നിരവധിയാളുകൾ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും പുലർകാല നടത്തത്തിനും ഇവിടങ്ങളിൽ ഒത്തുകൂടുന്നത്. 
പാലൂർക്കോട്ട വെള്ളച്ചാട്ടം, കുറുവ മുക് ത്യാർക്കുണ്ട് വെള്ളച്ചാട്ടം, മീനാർ കുഴി, മുണ്ടക്കോട് കുന്നിൻപ്രദേശങ്ങൾ, നാറാണത്ത് കാറ്റാടി പാടം, കരിഞ്ചാപ്പാടി കാർഷിക പ്രദേശങ്ങൾ, നാലമ്പല ദർശന ക്ഷേത്രങ്ങൾ, ചേരിയം മല, നാടിപ്പാറ, ഏലച്ചോല തുടങ്ങിയ സ്ഥലങ്ങളാണ് പ്രദേശിക വിനോദ സഞ്ചാരികളുടെ പറുദീ സയായിട്ടുളളത്.
മനോഹര കാഴ്ച കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നു പോലും കുടുംബ സമേതം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.  സമീപ നാടുകളിലെ വിവാഹ ഫോട്ടോ ഷൂട്ടിംഗ്, ടെലിഫിലിം, ഗാന ആൽബം, യൂട്യൂബ് ചിത്രീകരണ ലൊക്കേഷൻ എന്നിവയുടെയൊക്കെ പശ്ചാത്തലം പലർക്കും കുറുവയുടെ ഹരിതാഭയാണ്. ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോരാളികൾ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറക്കെട്ടുകളും ഭൂപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 

Latest News