Sorry, you need to enable JavaScript to visit this website.

ക്ലൗഡ് പങ്കാളിയായി ആമസോൺ; സ്‌കൈ ട്രേഡിംഗ് ആപ്പുമായി എച്ച്ഡിഎഫ്‌സി

രാജ്യത്തെ മികച്ച നിക്ഷേപ സേവന സഥാപനങ്ങളിൽ ഒന്നായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുതിയ മൊബൈൽ ട്രേഡിങ് ആപ് ആയ എച്ച്ഡിഎഫ്‌സി സ്‌കൈ പുറത്തിറക്കി. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്ലൗഡ് ആയ ആമസോൺ വെബ് സർവീസസ് ഉപയോഗിച്ചാണ് (എഡബ്ല്യൂഎസ്) എച്ച്ഡിഎഫ്‌സി സ്‌കൈ പ്രവർത്തിക്കുക. എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ, നിക്ഷേപകർ, വ്യാപാരികൾ, ഉൽപന്നങ്ങൾ, കറൻസികൾ, ഐപിഒകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ ഉൾപ്പെടെ 7.5 കോടി ഉപഭോക്താക്കളിലേക്കാണ് എച്ച്ഡിഎഫ്‌സി സ്‌കൈ എത്തുക. വ്യാപാരം കൂടുതൽ സുതാര്യവും ഉപയോഗ സൗഹൃദവുമാക്കുന്നതിന് ഫ്ലാറ്റ് പ്രൈസിങ് മോഡലാണ് എച്ച്ഡിഎഫ്‌സി സ്വീകരിച്ചിരിക്കുന്നത്. എഡബ്ല്യൂഎസിന്റെ സഹായത്തോടെ സുതാര്യവും സ്ഥിരവും  കാലതാമസം കുറഞ്ഞതുമായ സേവനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വാഗ്ദാനം ചെയ്യുന്നു. 
സെക്കൻഡിനകം ഓഹരി വിപണിയിൽ ആയിരക്കണക്കിന് ഇടപാടുകളാണ് എച്ച്ഡിഎഫ്‌സി സ്‌കൈ സാധ്യമാക്കുന്നത്. കമ്പനിയുടെ വാർഷിക ഐടി അടിസ്ഥാന സൗകര്യത്തിന്റെ  ചെലവ് 50 ശതമാനം കുറയ്ക്കുന്നു എന്ന പ്രത്യേകതയും എഡബ്ല്യൂഎസിനുണ്ട്.

Latest News