തിരുവനന്തപുരം-അകാലത്തില്‍ വിടപറഞ്ഞ ഏക മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ നൊമ്പര കുറിപ്പുമായി ഗായിക കെ. എസ്. ചിത്ര. മകളുടെ ഓര്‍മ്മച്ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് ചിത്ര വേദനയോടെ കുറിപ്പ് പങ്കുവച്ചത്. എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു. അത് ഒരിക്കലും നികത്താന്‍ എനിക്ക് കഴിയില്ല. ഓരോദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു. പിറന്നാള്‍ ആശംസകള്‍ നന്ദന. എന്നാണ് ചിത്രയുടെ കുറിപ്പ്. ചിത്രയുടെ സമൂഹമാധ്യമ പോസ്റ്റു കണ്ട് ആശ്വാസവാക്കുകളുമായി നിരവധി ആരാധകരാണ് എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ 2002 ല്‍ ആണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. 2011 ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്. മകളുടെ എല്ലാ പിറന്നാളിലും ഓര്‍മ്മദിനത്തിലും ചിത്ര നൊമ്പരക്കുറിപ്പ് പങ്കുവയ്ക്കാറുണ്ട്