കൊച്ചി- ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്യാപ്റ്റന്‍ മില്ലര്‍' എന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഫോര്‍ച്യുണ്‍ ഫിലിംസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കിയത്. പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
സിനിമയുടെ ലോഞ്ച് സമയം മുതല്‍ ധനുഷ് നായകനായ 'ക്യാപ്റ്റന്‍ മില്ലര്‍' പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഏറ്റവും വലിയ ബ്രാന്‍ഡ് പേരുകളാണ് ഉള്‍ക്കൊള്ളുന്നത്.
ക്യാപ്റ്റന്‍ മില്ലറിന്റെ ട്രയ്‌ലര്‍ ഉടന്‍ പ്രേക്ഷകരിലേക്കെത്തും. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി. ജി. ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ നായികയായി അഭിനയിക്കുന്നു, ഡോ. ശിവരാജ്കുമാര്‍, സന്ദീപ് കിഷന്‍ തുടങ്ങിയ വാഗ്ദാനങ്ങളുള്ള പവര്‍ഹൗസ് പ്രതിഭാധനരായ സൂപ്പര്‍താരങ്ങളും മറ്റ് നിരവധി പ്രമുഖ അഭിനേതാക്കളും ഈ താരനിരയില്‍ ഉള്‍പ്പെടുന്നു.
ക്യാപ്റ്റന്‍ മില്ലറിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും: അരുണ്‍ മാതേശ്വരന്‍, നിര്‍മ്മാണം: സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍, സംഗീതം: ജി. വി. പ്രകാശ്, ഡി. ഒ. പി: സിദ്ധാര്‍ഥ നുനി
എഡിറ്റര്‍: നാഗൂരാന്‍, വരികള്‍: വിവേക്, അരുണ്‍രാജ കാമരാജ്, ഉമാദേവി, കാബര്‍ വാസുകി, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.