Sorry, you need to enable JavaScript to visit this website.

അയോധ്യയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി - അയോധ്യയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ ക്യാമറയിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്.
 രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപത്ത് ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവിനെ പിടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ച പ്രദേശമാണ് രാമക്ഷേത്ര പരിസരമെന്നും രാം ജന്മഭൂമി പോലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News