ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത താരങ്ങളാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും . 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടില്ല. 2016 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ബാല ഡോക്ടര്‍ ആയ എലിസബത്തിനെ വിവാഹം കഴിച്ചു. അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവ് ഇന്‍ റിലേഷനില്‍ ആകുകയും ചെയ്തു. ഇപ്പോള്‍ ഗോപി സുന്ദറും അമൃതയും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണങ്ങളെ കുറിച്ച് ഒരിക്കല്‍ പോലും അമൃതയോ ബാലയോ തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ തുറന്നടിക്കുകയാണ് ബാല. തന്റെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബാലയുടെ തുറന്നുപറച്ചില്‍. ബാല പറയുന്നത്.
' കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ണുകൊണ്ട് കണ്ടുപോയി ഞാന്‍. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോ ജീവിതത്തില്‍ എന്ന് ഞെട്ടിപ്പോയി. ഞാന്‍ കുടുംബം, കുട്ടികള്‍ എന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ആ കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല. ഞാന്‍ തളര്‍ന്ന് പോയി. ഒരു സെക്കന്റില്‍ എല്ലാം തകര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീസായി. ഇല്ലെങ്കില്‍ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്. ദൈവം തീര്‍ച്ചയായിട്ടും കൊടുക്കും. മകനായിരുന്നെങ്കില്‍ ഞാന്‍ ഇതൊക്കെ തുറന്ന് പറഞ്ഞേനെ. എന്നാല്‍ മകളായത് കൊണ്ടാണ് ഞാന്‍ പറയാത്തത്. ചിത്രം അടക്കം ഇല്ലെങ്കില്‍ പോസ്റ്റ് ചെയ്‌തേനെ. മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്. ഞാന്‍ സാധാരണ ഒരു അച്ഛനാണ്. പിറന്നാളിന് മകള് വിളിച്ചില്ല. വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. കുറഞ്ഞത് ഫോണില്‍. ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. മകളെ കാണാന്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. കാമറയില്‍ നല്ലത് പോലെ അഭിനയിച്ചിട്ട് എന്തോ സൈക്കോ തരം പോലെ സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കുന്നു. എന്റെ കമ്പനിയുടെ 50 ശതമാനം ഞാന്‍ അന്നേ കൊടുത്തതാണ്. വിവാഹമോചനം കഴിഞ്ഞപ്പോള്‍ നിയമപരമായി എല്ലാം കൊടുത്തു. എന്റെ കാശ് മാത്രം മതിയോ? ഇതില്‍ എന്ത് ന്യായം? എന്റെ ജീവിതം നശിപ്പിച്ച് കഴിഞ്ഞു. മരണത്തെ കണ്ടാണ് വന്നിരിക്കുന്നത്, അപ്പോഴും കാശ് ചോദിക്കുകയാണ്. എന്നെ ചൂഷണം ചെയ്യുകയാണ്. ഡിവോഴ്‌സ് ആയിട്ട് എത്ര കാലമായി. സ്‌കൂളില്‍ പോയി , അവളെ കാണാന്‍ ശ്രമിച്ചിട്ടും കാണാന്‍ സാധിച്ചിട്ടില്ല - ബാല വികാരഭരിതമായി പറയുന്നു.