ന്യൂദൽഹി- കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോകുന്നതിനിടെ പരിക്കേറ്റ കപ്പലിൽനിന്ന് നാവികനെ ഇന്ത്യൻ നാവികസേന പുറത്തെത്തിച്ചു. മാൾട്ടയുടെ ചരക്കുകപ്പലിൽനിന്നാണ് ഇന്ത്യൻ നാവികർ രക്ഷാദൗത്യം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് അറേബ്യൻ കടലിൽ വെച്ച് മാൾട്ടയുടെ ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായത്. രക്ഷിച്ച നാവികനെ പിന്നീട് ചികിത്സക്കായി ഒമാനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ശനിയാഴ്ച മുതൽ മാൾട്ടയുടെ എം.വി റൂണിനെ നിരീക്ഷിച്ചുവരികയായിരുന്നു, ആറ് കടൽക്കൊള്ളക്കാർ അറബിക്കടലിൽ അനധികൃതമായി കയറിയതായി സൂചന ലഭിച്ചു. സഹായത്തിനായുള്ള ആഹ്വാനത്തോട് ഇന്ത്യൻ നാവികസേന അതിവേഗം പ്രതികരിച്ചു. എം.വി റൂണിനെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഏദൻ ഉൾക്കടലിൽ പൈറസി വിരുദ്ധ പട്രോളിംഗ് നടത്തുന്ന യുദ്ധക്കപ്പലിനെ ചുമതലപ്പെടുത്തി.
ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിന് മുകളിലൂടെ തങ്ങളുടെ വിമാനം പറക്കുന്നതായും അതിന്റെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും നാവികസേന അറിയിച്ചു. കപ്പൽ ഇപ്പോൾ സൊമാലിയൻ തീരത്തേക്ക് നീങ്ങുകയാണ്.