കയ്റോ- ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി നിലവിലുള്ള പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയെ വീണ്ടും തെരഞ്ഞെടുത്തു. ഡിസംബർ പത്തു മുതൽ 12 വരെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 89.6 ശതമാനം വോട്ടുകളാണ് സീസി നേടിയത്. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പിന്തുണയാണിത്. അൽസിസിയ്ക്ക് 39.7 ദശലക്ഷം വോട്ടുകൾ ലഭിച്ചു. എതിരാളികളായ ഹസെം ഒമർ, അബ്ദുൽസനദ് യമാമ, ഫരീദ് സഹ്റാൻ എന്നിവരെയാണ് സീസി മറികടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള 136 രാജ്യങ്ങളിലെ ഈജിപ്ഷ്യൻ നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനത്ത് ഡിസംബർ 1 മുതൽ 3 വരെയുള്ള കാലയളവിൽ ഈജിപ്തുകാർ വിദേശത്ത് വോട്ട് ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. തുടർന്ന് ഈജിപ്തിനുള്ളിൽ വോട്ടെടുപ്പ് ആരംഭിച്ചു.