Sorry, you need to enable JavaScript to visit this website.

കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ആയുർവേദിക് തെറാപ്പി കേന്ദ്രം ജിദ്ദയിൽ

ജിദ്ദ- പ്രശസ്തമായ വൈദ്യരത്‌നം പി.എസ്. വാര്യരുടെ കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ അംഗീകൃത സ്ഥാപനമായ ആര്യവൈദ്യശാല ഏജൻസിയുടെ ആഭിമുഖ്യത്തിൽ ജിദ്ദ ഷറഫിയയിൽ പുതുതായി ആയുർവേദിക് മസേജ് - തെറാപ്പി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ശിരോധാര, നേത്രതർപ്പണം, വസ്തി, നസ്യം, സ്റ്റീംബാത്തോട് കൂടിയുള്ള ഫുൾ ബോഡി മസേജ്, ഹെർബൽ ഫേഷ്യലോട് കൂടിയ ഫുൾ ബോഡി മസേജ് - സ്റ്റീംബാത്ത്, ഹിജാമ തുടങ്ങിയ എല്ലാ സംവിധാനങ്ങളുമേർപ്പെടുത്തിയിട്ടുള്ള ആയുർവേദിക് തെറാപ്പി കേന്ദ്രത്തിൽ പ്രവാസികൾക്കും സൗദികൾക്കുമുള്ള ചികിൽസ ക്രമീകരണങ്ങളുണ്ട്. ആര്യവൈദ്യ ശാലയിൽ നിന്ന് വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിലുള്ള കേന്ദ്രം, ഷറഫിയയിൽ തന്നെയുള്ള ആര്യവൈദ്യശാല ഏജൻസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടത്തുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികളായ ഉമർ കോട്ടക്കൽ, ഫായിസ് എന്നിവർ പറഞ്ഞു.

Latest News