കൊച്ചി - രാജ്യത്തെ മികച്ച നിക്ഷേപ സേവന സ്ഥാപനങ്ങളിൽ ഒന്നായ എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് പുതിയ മൊബൈൽ ട്രേഡിങ് ആപ് ആയ എച്ച്.ഡി.എഫ്.സി സ്‌കൈ പുറത്തിറക്കി. ലോകത്തെ ഏറ്റവും സ്വീകാര്യമായ ക്ലൗഡ് ആയ ആമസോൺ വെബ് സർവീസസ് ഉപയോഗിച്ചാണ് (എ.ഡബ്ല്യൂ.എസ്) എച്ച്.ഡി.എഫ്.സി സ്‌കൈ പ്രവർത്തിക്കുക. എച്ച്.ഡി.എഫ്.സി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ, നിക്ഷേപകർ, വ്യാപാരികൾ, ഉൽപന്നങ്ങൾ, കറൻസികൾ, ഐ.പി.ഒകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇ.ടി.എഫുകൾ ഉൾപ്പെടെ 7.5 കോടി ഉപഭോക്താക്കളിലേക്കാണ് എച്ച്.ഡി.എഫ്.സി സ്‌കൈ എത്തുക. വ്യാപാരം കൂടുതൽ സുതാര്യവും ഉപയോഗ സൗഹൃദവുമാക്കുന്നതിന് ഫ്ളാറ്റ് പ്രൈസിങ് മോഡലാണ് എച്ച്.ഡി.എഫ്.സി സ്വീകരിച്ചിരിക്കുന്നത്. എ.ഡബ്ല്യൂ.എസിന്റെ സഹായത്തോടെ സുതാര്യവും സ്ഥിരവും കാലതാമസം കുറഞ്ഞതുമായ സേവനമാണ് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് വാഗ്ദാനം ചെയ്യുന്നത്. സെക്കണ്ടിനകം ഓഹരി വിപണിയിൽ ആയിരക്കണക്കിന് ഇടപാടുകളാണ് എച്ച്.ഡി.എഫ്.സി സ്‌കൈ സാധ്യമാക്കുന്നത്. കമ്പനിയുടെ വാർഷിക ഐ.ടി അടിസ്ഥാന സൗകര്യത്തിന്റെയും കൈകാര്യത്തിന്റെയും ചെലവ് 50 ശതമാനം കുറയ്ക്കുന്നു എന്ന പ്രത്യേകതയും
എ.ഡബ്ല്യൂ.എസിനുണ്ട്.