മുംബൈ - മഹാരാഷ്ട്രയിലെ സോളാര്‍ ഉപകരണ നിര്‍മ്മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര് മരിച്ചു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയുടെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിംഗ് ജോലിക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് നാഗ്പൂര്‍ പോലീസ് സൂപ്രണ്ട് ഹര്‍ഷ് പൊദ്ദാര്‍ പറഞ്ഞു. സ്ഫോടനത്തില്‍ കമ്പനിയുടെ ഭിത്തി തകര്‍ന്നതായാണ് വിവരം. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരെ ഗുരുതരാവസ്ഥയില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാഗ്പൂര്‍ എസ് പി വ്യക്തമാക്കി.