കൊച്ചി-ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ ചെയ്യുന്നതാണ് പീഡനമെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ജാമ്യം കിട്ടില്ലെന്നും വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മോഡലും നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. ഒരു സ്ത്രീയോടും താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തെറ്റ് ചെയ്യാത്തത് കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും ഷിയാസ് അവകാശപ്പെട്ടു.
എന്റെ കരിയര്‍ തുടങ്ങുന്നത് മോഡലിംഗിലൂടെയാണ്. ഞാന്‍ വളര്‍ന്നത് സ്ത്രീകളുടെ ഇടപഴകിയാണ്. പരാതി വന്നപ്പോള്‍ മറ്റ് സ്ത്രീകള്‍ ആരെങ്കിലും ഞാന്‍ വൃത്തികേടായി പെരുമാറിയെന്ന് വെളിപ്പെടുത്തി വന്നിരുന്നോ? ഞാന്‍ അങ്ങനെ പെരുമാറുന്ന ആളല്ല. ഒരുപക്ഷേ എന്നെ ചീത്ത വിളിച്ചവരെ ചീത്ത പറഞ്ഞിട്ടുണ്ടാകും. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കാന്‍ ഗാന്ധി മാര്‍ഗത്തിലൂടെ പോകുന്ന ആളല്ല ഞാന്‍. ക്ഷമിക്കണം എന്ന് പറയുന്ന ആളുമല്ല.
ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളല്ല. പുരുഷന്മാര്ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പ്രശ്നം. കാരണം എനിക്ക് കിട്ടി അവന് കിട്ടിയില്ലല്ലോ എന്ന ചിന്തയാണ്. പെണ്‍കുട്ടികളൊന്നും വന്ന് എന്റെ പോസ്റ്റിന് താഴെ പീഡനവീരന് എന്നൊന്നും പറഞ്ഞ് കമന്റിടാറില്ല.നിരവധി ആരോപണങ്ങള്‍ എനിക്കെതിരെ ആ സ്ത്രീ ഉന്നയിച്ചിട്ടും എനിക്ക് ജാമ്യം കിട്ടി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജാമ്യം കിട്ടില്ല. ഞാന്‍ അകത്ത് പോകും. ഒരു സെക്കന്റ് പോലും എനിക്ക് ജയിലില്‍ ഇരിക്കേണ്ടി വന്നിട്ടില്ല. ദൈവം എന്റെ കൂടെയാണ്. ഇന്ത്യന്‍ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് ഭയങ്കര ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഒരു സ്ത്രീ കേസ് കൊടുത്താല്‍ കോടതി അവര്‍ക്കൊപ്പമാണ് നില്ക്കുക. എന്തായാലും സത്യം പുറത്തുവരും. ബുദ്ധിയുള്ള ആണുങ്ങള് സ്ത്രീകളോട് മത്സരത്തിന് പോകാറില്ല. കുടുംബത്തില്‍ പിറന്ന ആരും ചെയ്യില്ല. സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുക. അതാണ് ഞാനും ശ്രമിച്ചത്- ഷിയാസ് കരീം പറഞ്ഞു. ഒരു സ്ത്രീയെ കാണുമ്പോള്‍ അവരോട് മോശമായി പെരുമാറാന്‍ മാനസിക വിഭ്രാന്തിയുള്ള ആളൊന്നുമല്ല ഞാന്‍.
പല പ്രശ്നങ്ങളിലും പൈസ കൊടുത്ത് ഒതുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകും. അത് എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ഒരു വ്യക്തി നമ്മളെ നശിപ്പിക്കണമെന്ന് ചിന്തിച്ച് ഉറപ്പിച്ച് വന്നിട്ടുണ്ടെങ്കില്‍ അവര്‍ നമ്മളെ പിന്നാലെ നടന്ന് നശിപ്പിക്കും. ഷിയാസ് പറഞ്ഞു.