Sorry, you need to enable JavaScript to visit this website.

ആയുര്‍വേദത്തിലെ അത്ഭുത മരുന്നാണിത്, നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധി

ദഹന പ്രശ്‌നം മുതല്‍ പ്രമേഹം വരെയുള്ള അസുഖങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് അയമോദകം.  ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധമായ അഷ്ടചൂര്‍ണത്തിലെ ഒരു മുഖ്യ കൂട്ടാണ് അയമോദകം. അമിതവണ്ണം, പ്രമേഹം, ദഹനക്കേട്, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്കായി ആയുര്‍വേദം അയമോദകം ശുപാര്‍ശ ചെയ്യുന്നു. ഒപ്പം ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരമായും അയമോദകം ഉപയോഗിക്കാറുണ്ട്.

ആര്‍െ്രെതറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അയമോദക കഷായം. ഇത് സന്ധിവേദന പേശിവേദന ആര്‍െ്രെതറ്റിസ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ആശ്വാസം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. മൂത്രാശയ അണുബാധ അകറ്റുന്നതിന് അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ മുറിവുകള്‍ ഉണങ്ങുന്നതിനും അയമോദകം പൊടിച്ച് പുരട്ടുന്ന പതിവുണ്ട്.

അമിതവണ്ണം, കുടവയര്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും അയമോദകം ഫലപ്രദമാണ്. അയമോദകം പൊടിച്ചതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും ആര്‍ത്തവ വേദന ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അയമോദകവും ശര്‍ക്കരയും ഒന്നിച്ചു ചേര്‍ത്ത് പൊടിച്ചു കഴിക്കുന്നത് ജലദോഷത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ്. അയമോദകം പൊടിച്ചതില്‍ വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കും എന്നും ആയുര്‍വേദം പറയുന്നു.

 

Latest News