Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭക്ഷണത്തിന് യാചിച്ച് ഗാസക്കാർ; കഴുതയെ അറുത്ത് പട്ടിണി മാറ്റുന്നു

കയ്‌റോ- ഇസ്രായിലിന്റെ കനത്ത ബോംബാക്രമണത്തെ തുടർന്ന് തകർന്നു തരിപ്പണമായ ഗാസയിൽ അവശേഷിക്കുന്ന ജനങ്ങൾ റൊട്ടിക്കായി കേണും ഒരു കാൻ ബീൻസിനായി സാധാരണയേക്കാൾ 50 മടങ്ങ് കൂടുതൽ പണം നൽകുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴുതയെ അറുത്ത് ഭക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഗാസയിലേക്ക് വിവിധ ലോകരാജ്യങ്ങൾ അയക്കുന്ന സഹായം യഥാസമയം വിതരണം ചെയ്യാനും സാധിക്കുന്നില്ല. 
2.3 ദശലക്ഷമുള്ള ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്നവർ ഈജിപ്തിന്റെ അതിർത്തിയോട് ചേർന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സൗകര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്. ഗാസ മുനമ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് ഇസ്രായിൽ സൈന്യത്തിന്റെ നിയന്ത്രണങ്ങൾ കാരണം അവശ്യവസ്തുക്കൾ എത്തിക്കാനാകുന്നില്ല. 
'സഹായം? എന്ത് സഹായം? ഞങ്ങൾ അതിനെക്കുറിച്ച് കേൾക്കുന്നു, ഞങ്ങൾ അത് കാണുന്നില്ല,' ഗാസ സിറ്റിയിൽ നിന്ന് കുടിയിറക്കപ്പെട്ട അബ്ദുൽ അസീസ് മുഹമ്മദ് (55) പറഞ്ഞു. എനിക്ക് ഒരു വലിയ വീട് ഉണ്ടായിരുന്നു, രണ്ട് ഫ്രിഡ്ജുകൾ നിറയെ ഭക്ഷണവും വൈദ്യുതിയും മിനറൽ വാട്ടറും ഉണ്ടായിരുന്നു. ഈ യുദ്ധം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഞാൻ കുറച്ച് റൊട്ടിക്കായി യാചിക്കുന്നു- അദ്ദേഹം പറഞ്ഞു.
'ഇതൊരു പട്ടിണിയുടെ യുദ്ധമാണ്. അവർ (ഇസ്രായേൽ) ഞങ്ങളെ വീടുകളിൽ നിന്ന് പുറത്താക്കി. ഞങ്ങളുടെ വീടുകളും ബിസിനസ്സുകളും നശിപ്പിച്ചു, ഞങ്ങളെ തെക്കോട്ട് ഓടിച്ചു. അവിടെ ഞങ്ങൾക്ക് അവരുടെ ബോംബുകളിൽ മരിക്കാം അല്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കാം.

'ഇന്ന് രാവിലെ ഞാൻ ഒരു റൊട്ടി അന്വേഷിച്ച് പോയി, അത് കണ്ടെത്താനായില്ല, വിപണിയിൽ അവശേഷിക്കുന്നത് കുട്ടികൾക്കുള്ള മിഠായിയും കുറച്ച് ബീൻസും ആണ്, ഇതിന് വില 50 മടങ്ങ് വർദ്ധിച്ചു- വടക്കൻ ജബാലിയയിൽ നിന്നുള്ള പത്രപ്രവർത്തകനായ യൂസഫ് ഫെയർസ് പറഞ്ഞു.
'നൂറുകണക്കിന് കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാനായി കഴുതയെ അറുക്കുന്ന ഒരാളെ ഞാൻ കണ്ടു,' അദ്ദേഹം പറഞ്ഞു.
 

Latest News