പ്രയാഗ് രാജ്- മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്ത് കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. മസ്ജിദ് സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ അഭിഭാഷക കമ്മീഷണറെ നിയമിക്കാന്‍ കോടതി സമ്മതിച്ചു. പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജികളിന്മേലാണ് തീരുമാനം.
ഡിസംബര്‍ 18ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കലില്‍ സര്‍വേയുടെ രീതികള്‍ ചര്‍ച്ച ചെയ്യുമെന്നും കോടതി അറിയിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാല മഥുര ഈദ് ഗാഹ് മസ്ജിദിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിരുന്നു.
കൃഷ്ണ ജന്മഭൂമിയോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പണ്ട് ക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. ഹിന്ദുത്വ വാദികള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഹരജികളില്‍ സര്‍വേക്ക് ഹൈക്കോടതി അനുമതി നല്‍കുന്ന രണ്ടാമത്തെ ക്ഷേത്ര-മസ്ജിദ് തര്‍ക്കമാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഉത്തര്‍പ്രദേശില്‍ തന്നെ അടുത്തിടെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി പള്ളിയുടെ സര്‍വേ പുരാവസ്തു വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പ്രാദേശിക കോടതിയില്‍നിന്ന് കൂടുതല്‍ സമയം നേടിയിരിക്കയാണ്.
ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള തൂണും ഹിന്ദു ദേവതയായ ഷേഷ്‌നാഗിന്റെ
ചിത്രവും മഥുര മസ്ജിദ് വളപ്പില്‍ ഉണ്ടെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ അവകാശപ്പെടുന്നത്.
തൂണിന്റെ ചുവട്ടില്‍ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും ഹരജിയില്‍ വാദിക്കുന്നു. മഥുര മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കഴിഞ്ഞ മേയില്‍ ഹൈക്കോടതിയിലെക്ക് മാറ്റിയിരുന്നു.