Sorry, you need to enable JavaScript to visit this website.

ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍

ഷബ്‌ന, നബീസ

കോഴിക്കോട് - ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ്  അറസ്റ്റിലായി. കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍തൃമാതാവ് നബീസയെ പോലീസ് പിടികൂടിയത്. ഷബ്നയുടെ മരണത്തിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷബ്‌നയോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത നബീസയുടെ സഹോദരന്‍ ഹനീഫയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ പ്രവാസിയായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News