Sorry, you need to enable JavaScript to visit this website.

ഗര്‍ഭ കാലത്തെ ഓക്കാനത്തിനും ഛര്‍ദ്ദിക്കും കാരണം കണ്ടെത്തി ഗവേഷകര്‍ 

ലണ്ടന്‍- ഗര്‍ഭകാലത്ത് ഛര്‍ദ്ദിയും ഓക്കാനവും വരുന്ന വനിതകള്‍ക്കിതാ സന്തോഷ വാര്‍ത്ത. അക്കാലത്തെ ഛര്‍ദ്ദിക്കും ഓക്കാനത്തിനുമുള്ള കാരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഇനി ഗര്‍ഭിണികളുടെ പേടി സ്വപ്‌നമായ ഓക്കാനവും ഛര്‍ദ്ദിയും മാറ്റാനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

ഗര്‍ഭസ്ഥ ശിശുക്കള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ ഹൈപറെമസിസ് ഗ്രാവിഡാരമാണത്രെ മാതാവിന് ഓക്കാനവും ഛര്‍ദ്ദിയുമുണ്ടാക്കുന്നത്. ഇതൊഴിവാക്കാന്‍ ഗര്‍ഭധാരണത്തിന് മുമ്പ് ഹോര്‍മോണിന്റെ അളവിനെ നിയന്ത്രിക്കുന്ന മാര്‍ഗം സ്വീകരിക്കുകയെന്ന സിദ്ധാന്തമാണ് ഗവേഷകര്‍ പങ്കുവെച്ചിരിക്കുന്നത്. 

കുഞ്ഞ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിനോട് അമ്മ എത്രത്തോളം സെന്‍സിറ്റീവ് ആണോ അത്രത്തോളം ഓക്കാനവും ഛര്‍ദ്ദിയുമുണ്ടാകുമെന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫ. സ്റ്റീഫന്‍ ഒ റാഹില്ലി പറയുന്നത്. ഹോര്‍മോണിനെ കുറിച്ച് അറിവ് ലഭ്യമായതോടെ ഇത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനുള്ള വഴി ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. 

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും സ്‌കോട്ട്ലന്‍ഡ്, യു. എസ്. എ, ശ്രീലങ്ക എന്നിവിടങ്ങളിലെ ഗവേഷകരും ഉള്‍പ്പെട്ട പുതിയ ഗവേഷണം നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകുന്നതിന്റെ തീവ്രത ഗര്‍ഭപാത്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Latest News