ലഖ്‌നൗ- വിവാഹ ചടങ്ങിനു മുമ്പ് കാമുകിയുടെ പരാതിയില്‍ വരന്‍ പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലാണ് കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ കസ്റ്റഡിയിലായത്.
തന്നെ കല്യാണം കഴിച്ച ശേഷം വഞ്ചിച്ചതായി കാണിച്ച് കാമുകി നല്‍കിയ പരാതിയിലാണ് നടപടി. തുടര്‍ന്ന് കുടുംബങ്ങള്‍ തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് വരന്റെ സഹോദരന്‍ വധുവിനെ കല്യാണം കഴിച്ചു.
കാണ്‍പൂര്‍ കന്‍ഹ ഖേദ ഗ്രാമത്തിലാണ് സംഭവം. 25 കാരനായ സുരേന്ദ്രയുടെ വിവാഹമാണ് നേവാദ ഗ്രാമത്തില്‍ നിന്നുള്ള യുവതിയുമായി തീരുമാനിച്ചിരുന്നത്. വിവാഹത്തിനായി കുടുംബത്തോടൊപ്പം സുരേന്ദ്ര വധുവിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡിജെ ഡാന്‍സും മറ്റും വിവാഹ ഘോഷയാത്രയില്‍ ഏര്‍പ്പെടുത്തിയിരുന്നു. തന്നെ രഹസ്യമായി വിവാഹം കഴിച്ച ശേഷം സുരേന്ദ്ര ചതിച്ചു എന്ന കാമുകിയുടെ പരാതിയിലാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തുടര്‍ന്ന് സുരേന്ദ്രയെയും കാമുകിയെയും സ്‌റ്റേഷനിലെത്തിച്ചു. ഇരുവരുടെയും കുടുംബങ്ങളും സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാമുകിയെ സുരേന്ദ്ര വിവാഹം കഴിക്കണമെന്ന തീരുമാനത്തിലത്തി. പഞ്ചായത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കല്യാണം മുടങ്ങിയ വധുവിനെ വരന്റെ സഹോദരന്‍ കല്യാണം കഴിക്കണമെന്ന തീരുമാനവുമെടുത്തു. തുടര്‍ന്ന് വധു വരന്റെ സഹോദരനെ വിവാഹം കഴിച്ചു. വൈകാതെ തന്നെ കാമുകിയെ വിവാഹം കഴിക്കാമെന്ന സുരേന്ദ്രയുടെ ഉറപ്പിന്മേലാണ് കുടുംബങ്ങള്‍ സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയത്.