മസ്‌കത്ത്- ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പല പ്രവാസികളേയും അലട്ടുന്ന പ്രശ്‌നമാണ് മക്കളില്ലെന്നത്. മികച്ച ജീവിത സൗകര്യങ്ങളും തരക്കേടില്ലാത്ത സമ്പാദ്യവുമായി എന്നിട്ടും കുഞ്ഞിക്കാല് കാണാന്‍ യോഗമില്ലെന്നത്. എല്ലാം സഹിക്കാം. നാട്ടില്‍ അവധിയ്‌ക്കെത്തിയാല്‍ ചില ബന്ധുക്കളുടെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍്ക്കാന്‍ പ്രയാസമേറെയും. കുട്ടികള്‍ ഉണ്ടാകാതെ വരുന്ന പ്രശ്നം പല ദാമ്പത്യബന്ധങ്ങളിലും സംഭവിക്കാറുണ്ട്. പുരുഷന്റെയോ സ്ത്രീയുടെയോ പ്രശ്നം മൂലം ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനാല്‍ തന്നെ വന്ധ്യതയ്ക്ക് പരിഹാരമായുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തല്‍ പ്രധാനമാണ്. പുരുഷന്മാരില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആരോഗ്യകരമായ ചലനശേഷിയുള്ള ബീജങ്ങള്‍ സൃഷ്ടിക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് നട്ട്സ്. വിവിധ തരത്തിലുള്ള പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മിനറലുകളും ഫൈബറും പോളിഫിനൈലും ഇതില്‍ അടങ്ങിയിരിക്കുന്നു. വാള്‍നട്ട് കഴിക്കുന്നത് ബീജത്തിന്റെ നിലവാരം ഉയര്‍ത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന മത്സ്യങ്ങളും ബീജത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നാട്ടിലും ഗള്‍ഫിലും സുലഭമായി കിട്ടുന്ന മത്തി ഇതിന്റെ കലവറയാണെന്നതും മറക്കരുത്.