തിരുവനന്തപുരം - ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തിലെത്തിയ വിവരം നടി തന്നെയാണ് ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
നടിയെ കാണാൻ സണ്ണി ലിയോണിന്റെ മുഖമുള്ള ടീഷർട്ട് ധരിച്ച് നടൻ ഭീമൻ റഘു ഓടിവരുന്നതും വീഡിയോയിൽ കാണാം. ഇത് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019-ൽ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഭീമൻ രഘുവിനൊപ്പം താരം ഏത് ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും വ്യക്തമല്ല. നടി ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.