ന്യൂദൽഹി- ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഒഴിയാൻ നിർദ്ദേശം. ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലോക്സഭയുടെ ഹൗസിംഗ് കമ്മിറ്റി നഗരവികസന മന്ത്രാലയത്തിന് കത്തയച്ചു. ചോദ്യത്തിന് പണം ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വെള്ളിയാഴ്ചയാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.