Sorry, you need to enable JavaScript to visit this website.

പിറന്നപടി പിറന്നാള്‍ ആഘോഷിച്ച് നടന്‍ വിദ്യുത്, ചിത്രങ്ങള്‍ക്ക് പ്രംശസയും പരിഹാസവും

മുംബൈ- ഹിമാലയത്തില്‍ ഒറ്റയ്ക്ക് താമസിച്ച് പിറന്നപടി പിറന്നാള്‍ ആഘോഷിച്ച് നടന്‍ വിദ്യുത് ജംവാള്‍. ജന്മദിനം വ്യത്യസ്തമാക്കിയ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിദ്യുത് ജംവാളിന്റെ നാല്‍പത്തിമൂന്നാം പിറന്നാള്‍. ഹിമാലയത്തില്‍ ഒറ്റയ്ക്ക് താമസിച്ച്, നഗ്‌നനായി നടന്ന്, മരത്തിന് താഴെ അടുപ്പുകൂട്ടി ഭക്ഷണം സ്വയം പാചകം ചെയ്താണ് വിദ്യുത് പിറന്നാള്‍ വ്യത്യസ്തമാക്കിയത്.

പൂര്‍ണ നഗ്‌നനായി വെള്ളത്തില്‍ നിന്ന് സൂര്യനമസ്‌കാരം ചെയ്യുകയും വിറക് കത്തിച്ച് അടുപ്പുകൂട്ടി ഭക്ഷണമുണ്ടാകുന്ന വിദ്യുതിനേയും ചിത്രങ്ങളില്‍ കാണാം. 14 വര്‍ഷം മുമ്പാണ് താന്‍ ഇത് തുടങ്ങിയതെന്നും എല്ലാ വര്‍ഷവും പത്ത് ദിവസത്തോളം  ഇത്തരത്തില്‍ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ടെന്നും വിദ്യുത് ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
തിരക്കുപിടിച്ച, ആഡംബരം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വരുമ്പോള്‍ ഏകാന്തത കണ്ടെത്തുന്നത്  ആസ്വദിക്കാറുണ്ടെന്നും ഹിമാലയത്തില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നതുപോലെയാണ് തോന്നാറുള്ളതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിദ്യുത് പറയുന്നു.
വിദ്യുതിനെ അഭിനന്ദിച്ച് നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്.  ഈ കാഴ്ചകള്‍ മനസിന് ഉണര്‍വ് നല്‍കുന്നുവെന്നും യഥാര്‍ഥ ടാര്‍സനാണെന്നും ചിലര്‍ കുറിച്ചു. ഒറ്റയ്ക്ക് എന്ന് പറഞ്ഞിട്ട് ക്യാമറാമാനോടൊപ്പമാണോ പോയതെന്ന് ചിലര്‍ പരിഹസിക്കുകയും ചെയ്തു.കാട്ടില്‍ നൂഡില്‍സ് പാചകം ചെയ്ത് കഴിക്കുന്നതിനേയും ആളുകള്‍ വിമര്‍ശിച്ചു.
2012ല്‍ ജോണ്‍ എബ്രഹാമിന്റെ ഫോഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ബോളിവുഡില്‍ അരങ്ങേറിയത്. അതിന് മുമ്പ് ശക്തി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തുപ്പാക്കി, അഞ്ജാന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങലിലും അഭിനയിച്ചിട്ടുണ്ട്‌

 

Latest News