Sorry, you need to enable JavaScript to visit this website.

കെ.എസ്.യു.എം ബിസിനസ് ഫിൻലാന്റ് ധാരണാപത്രം

കേരളവും ഫിൻലാന്റും തമ്മിൽ സമഗ്രമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ രൂപീകരിക്കുന്നതിനായി യി ഇന്നൊവേഷൻ ഇടനാഴി ആരംഭിക്കും. ഫിൻലാന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ നടന്ന സ്ലഷ് 2023 പരിപാടിയിൽ വെച്ച് ഫിൻലാന്റ് സർക്കാർ ഉദ്യമമായ ബിസിനസ് ഫിൻലാന്റും കേരള സ്റ്റാർട്ടപ് മിഷനുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുെവച്ചു. കേരള സ്റ്റാർട്ടപ് മിഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ 13 സ്റ്റാർട്ടപ്പുകളടങ്ങുന്ന സംഘമാണ് സ്ലഷിൽ പങ്കെടുത്തത്.
 കേരള സ്റ്റാർട്ടപ് മിഷൻ പ്രതിനിധിയും ബിസിനസ് ഫിൻലാന്റ് സീനിയർ ഡയറക്ടർ ലോറ ലിൻഡ്മാനും ധാരണാപത്രം കൈമാറി. നൂതനത്വത്തിന്റെ പ്രദർശന ശാലയെന്ന് വിശേഷിപ്പിക്കാവുന്ന സ്ലഷ് സമ്മേളനത്തിൽ 5000 സ്റ്റാർട്ടപ്പുകളെ പ്രതിനിധീകരിച്ച് 13,000 വ്യക്തികളും 3000 നിക്ഷേപകരും 300 മാധ്യമ പ്രവർത്തകരുമാണ് പങ്കെടുത്തത്.
കേരള സ്റ്റാർട്ടപ് മിഷനും ബിസിനസ് ഫിൻലാന്റും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾക്കിടയിലെ പാലമായി ഇടനാഴി വർത്തിക്കും. സ്റ്റാർട്ടപ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ പങ്കാളിത്തം, സംയുക്ത പരിപാടികൾ, വിപണനം എന്നിവയിലും സഹകരണം ഉറപ്പാക്കും. വെബിനാറുകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ തുടങ്ങിയവ ധാരണാപത്രത്തിൽ ഉറപ്പു വരുത്തുന്നുണ്ട്. ഉഭയകക്ഷി സന്ദർശനങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങൾ തുടർചർച്ചകളിൽ തീരുമാനിക്കാനും ധാരണയായി.

Latest News