Sorry, you need to enable JavaScript to visit this website.

അച്ചിവേഴ്‌സ് വേൾഡ് പുരസ്‌കാരം സമ്മാനിച്ചു

ലണ്ടൻ അച്ചിവേഴ്‌സ് വേൾഡ് ആന്റ് ഗ്ലോബൽ ഇന്ത്യൻ അച്ചിവേഴ്‌സ് വേൾഡ് രാജ്യാന്തര മഹാത്മാ പുരസ്‌കാരം എംവികെ അസോസിയേറ്റ്‌സ് ചെയർമാൻ എംവി കുഞ്ഞാമുവിന് സമ്മാനിച്ചു.  ലണ്ടൻ പാർലമെന്റ് ഹൗസിൽ നടന്ന അച്ചിവേഴ്‌സ് വേൾഡിന്റെ യൂറോ എഷ്യൻ ബിസിനസ്  സമ്മിറ്റിൽ ആണ് പുരസ്‌കാരം സമാനിച്ചത്. ബ്രിട്ടൻ പാർലമെന്റ് അംഗം പി. വിരേന്ദ്ര ശർമ, എച്ച്.ഇ നിമിഷ മാധവ, (ഹൈക്കമ്മീഷണർ ഉഗാണ്ട ടു യൂ കെ ആന്റ് അയർലൻഡ്),  തോമസ് ചാഴിക്കാടൻ എംപി, ലോക്‌നാഥ് മിശ്ര (എംഡി ആന്റ് സിഇഒ ഐസിഐസിഐ ബാങ്ക് യുകെപിഎൽസി) എന്നീ പ്രമുഖരും  അവാർഡ് ഏറ്റുവാങ്ങി.
സാമൂഹ്യ സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം കുഞ്ഞാമുവിന് പുരസ്‌കാരം നൽകിയത്. 
നിർമാണ മേഖലയിൽ 43 വർഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ  എംവി കുഞ്ഞാമുവിനുള്ളത്. 
ഇന്ത്യയിൽ ഉടനീളം നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച എം.വി.കെ അസോസിയേറ്റ്‌സിന്റെ തലവനാണ് ഇദ്ദേഹം.   
യുഎസ്, യുകെ, റഷ്യ ഉൾപ്പെടെ അറുപതിൽപരം വിദേശ രാജ്യങ്ങൾ സന്ദർശിച്ച എംവി കുഞ്ഞാമു ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയിലും വിവിധ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

Latest News