Sorry, you need to enable JavaScript to visit this website.

പെപ്പർ ക്രിയേറ്റീവ് അവാർഡുകൾ വിതരണം ചെയ്തു

പരസ്യ രംഗത്ത് നൽകി വരുന്ന പ്രശസ്തമായ പെപ്പർ ക്രിയേറ്റീവ് അവാർഡുകൾ വിതരണം ചെയ്തു. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡുദാന ചടങ്ങിൽ പരസ്യ രംഗത്തെ കുലപതിയും റെഡിഫ്യൂഷൻ, കോൺട്രാക്ട്, എന്റർപ്രൈസ് തുടങ്ങിയ പരസ്യ കമ്പനികളുടെ സ്ഥാപകനുമായ മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. അഡ്വർടൈസർ ഓഫ് ദി ഇയർ പുരസ്‌കാരം മലയാള മനോരമ ഗ്രൂപ്പിന് ലഭിച്ചു. ഏജൻസി ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ബാംഗ്ലൂർ ആസ്ഥാനമായ ഫ്രീ ഫ്ളോ ക്രിയേറ്റീവ് സർവീസ് അർഹരായി. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർക്ക് കമ്യൂണിക്കേഷൻ കേരളത്തിലെ മികച്ച ഏജൻസിക്കുള്ള പുരസ്‌കാരത്തിന് അർഹരായി. ബെസ്റ്റ് ഓഫ് തമിഴ്നാട് അവാർഡ് ചെന്നൈ ആസ്ഥാനമായ മൈൻഡ് യുവർ ലാംഗ്വേജ്, ഇത്തവണ പുതിയതായി അവതരിപ്പിച്ച യംഗ് പെപ്പർ അവാർഡിന് ഫ്രീ ഫ്ളോ ക്രിയേറ്റീവ് സർവീസ് അർഹരായി.
അഡ്വർടൈസിംഗ് രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ അവാർഡുമാണ് പെപ്പർ ക്രിയേറ്റീവ് അവാർഡ്. മേഖല അടിസ്ഥാനത്തിലുള്ള ഏജൻസി ഓഫ് ദി ഇയർ, അഡ്വർടൈസർ ഓഫ് ദി ഇയർ എന്നിവക്ക് പുറമെ 35 വിഭാഗങ്ങളിലായി 11 സ്വർണം, 40 വെള്ളി, 87 വെങ്കലം തുടങ്ങി 140 പുരസ്‌കാരങ്ങളും ഉൾപ്പെടുന്നതായിരുന്നു ഇത്തവണത്തെ പെപ്പർ അവാർഡ്. ദക്ഷിണേന്ത്യയിലെ നൂറിലധികം പരസ്യ ഏജൻസികൾ, മാധ്യമ സ്ഥാപനങ്ങൾ, പരസ്യ നിർമാതാക്കൾ, ഫോട്ടോഗ്രഫർമാർ എന്നിവരിൽ നിന്നായി 500 ൽപരം എൻട്രികളിൽ നിന്നാണ് അവാർഡുകൾ നിർണയിച്ചത്.
ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന കാൻസ്, വൺഷോ, ആഡ് ഏഷ്യ, ക്യൂറിയസ്, ഗോവഫെസ്റ്റ് തുടങ്ങിയ ക്രിയേറ്റീവ് അവാർഡുകളിലെ വിധികർത്താക്കളായ ദീപ കൃഷ്ണൻ (എംവൈഓ ബ്രാൻഡ് സൊല്യൂഷൻസ്), പ്രീയ ശിവകുമാർ (വണ്ടർമാൻ തോംസൺ), ഹർഷദ മേനോൻ (ഡിഡിബി മുദ്ര), രാജ് കാംബ്ലെ (ഫേമസ് ഇന്നൊവേഷൻസ്), പ്രതാപ് സുതൻ (ബിഐടിഎം), അഭിജിത് അവസ്തി (സൈഡ് വേയ്സ്), രാജ് നായർ (മാഡിസൺ ബിഎംബി), ബുർസീൻ മെഹ്ത (ഗോസൂപ്പ് ഗ്രൂപ്പ്), ജോർജ് കോവൂർ (വേവ് മേക്കർ ഇന്ത്യ), ജോജി ജേക്കബ് (ബിഎൽകെജെ ഹവാസ്, സിങ്കപ്പൂർ), ആശിഷ് ഖസാഞ്ചി (എനോർമസ്), അനുരാഗ് അഗ്‌നിഹോത്രി (ഒഗിൾവി വെസ്റ്റ്) എന്നിവരടങ്ങുന്ന 12 അംഗ ജൂറി ആണ് ഈ വർഷത്തെ പെപ്പർ അവാർഡുകൾ നിർണയിച്ചത്.
പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, അവാർഡ് ചെയർമാൻ പി.കെ നടേഷ്, ട്രസ്റ്റ് സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറർ ആർ മാധവമേനോൻ, ട്രസ്റ്റിമാരായ ലക്ഷ്മൺ വർമ, ഡോ. ടി വിനയകുമാർ, യു.എസ് കുട്ടി, വി രാജീവ് മേനോൻ, സന്ദീപ് നായർ, അനിൽ ജെയിംസ്, ചിത്രപ്രകാശ് എം, വർഗീസ് ചാണ്ടി, ബി കെ ഉണ്ണികൃഷ്ണൻ, സുധീപ് കുമാർ, ജൂറി അംഗവും മാഡിസൺ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായർ തുടങ്ങിയവർ പങ്കെടുത്തു.

Latest News