മുംബൈ- എക്കാലത്തേയും താഴ്ന്ന നിലവാരം എന്ന റെക്കോര്‍ഡു ഭേദിച്ച് രൂപയുടെ മൂല്യം താഴോട്ട് തന്നെ. വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ 43 പൈസയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു ഡോളറിന് 70.32 രൂപയെന്ന നിലയിലെത്തി. ബുധനാഴ്ച 70.8 ആയിരുന്നു നിലവാരം. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യമാണ് പ്രധാനകാരണം. ഇത് ആഗോള തലത്തില്‍ വികസ്വര സമ്പദ് വ്യവസ്ഥകളെ ബാധിച്ചിരിക്കുകയാണ്.