ലഖ്നൗ- ഉത്തർപ്രദേശിലെ ലഖ്നൗ നഗരഹൃദയത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി(കെ.ജി.എം.യു) ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് പുറത്ത് ചായക്കട നടത്തിയിരുന്ന ഒരാളാണ് പ്രതികളിൽ ഒരാൾ. ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി ഇവിടെ വെച്ച് ചായക്കച്ചവടം നടത്തുന്ന സത്യം എന്നയാളുമായി പരിചയപ്പെട്ടിരുന്നു. ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നതിനായി സത്യം അവളെ കാറിനുള്ളിലേക്ക് വിളിക്കുകയും തുടർന്ന് കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കൊപ്പം ഇയാളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യം നിർവഹിച്ച ശേഷം ഇവർ യുവതിയെ കാറിൽനിന്ന് തള്ളി താഴെയിട്ടു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.