ബെംഗളൂരു-അഭിഭാഷകനെ പട്ടാപ്പകല്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ കലബുറഗിയിലാണ് സംഭവം.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം അഭിഭാഷകന് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കല്ലുകൊണ്ട് തലയ്കടിക്കുകയും ചെയ്തു. മരിച്ചയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഷന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു