Sorry, you need to enable JavaScript to visit this website.

സല്‍ക്കാരത്തിനിടെ എച്ചില്‍ പാത്രം ദേഹത്ത് തട്ടി, യുവാവിനെ തല്ലിക്കൊന്ന് കാട്ടില്‍ വലിച്ചെറിഞ്ഞു

ലഖ്‌നൗ- വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തു തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെയിറ്ററായ യുവാവിനെ അടിച്ചുകൊന്നു തുടര്‍ന്ന് 26 കാരന്റെ മൃതദേഹം കാട്ടില്‍ വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് സംഭവം.
സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം.ആളുകള്‍ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലേറ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുന്നതിനിടെ അതിഥികളുടെ ദേഹത്തു തട്ടിയതിനെ തുടര്‍ന്നാണു വഴക്കുണ്ടായത്.
തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ വലിയ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പങ്കജ് തലേന്നു വിവാഹസ്ഥലത്ത് ജോലിക്കായി പോയിരുന്നെന്നും അവിടെ വച്ച് മര്‍ദനമേറ്റെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ജോലിക്ക് പോയ മകന്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്ന് അമ്മ പരാതിപ്പെട്ടിരുന്നു. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണു മരണകാരണമെന്ന് പോലീസ് അറിയിച്ചു.

 

Latest News