കോപ്പന്‍ഹേഗന്‍- ഖുര്‍ആന്‍ കത്തിക്കല്‍ നിരന്തര സംഭവമായതോടെ മുസ്ലിം രാജ്യങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ ഖുര്‍ആന്‍ കത്തിക്കുന്നത് നിയമവിരുദ്ധമാക്കി ഡെന്മാര്ക്ക് പുതിയ നിയമം പാസ്സാക്കി.
ഈ വര്‍ഷം ഡെന്മാര്ക്കിലും സ്വീഡനിലും ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിരവധി പൊതു പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇത് മുസ്ലിംകളുമായി പിരിമുറുക്കത്തിന് കാരണമാവുകയും ഇത്തരം പ്രവൃത്തികള്‍ നിരോധിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തു.
പുതിയ നിയമം ലംഘിച്ചാല്‍ പിഴയോ രണ്ട് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്വീഡനും ഖുര്‍ആന്‍ അവഹേളനം നിയമപരമായി പരിമിതപ്പെടുത്താനുള്ള വഴികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഡെന്മാര്ക്കില്നിന്ന് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. പൊതു പ്രതിഷേധങ്ങള്‍ക്കുള്ള അപേക്ഷകള്‍ പരിഗണുക്കുമ്പോള് പോലീസ് ദേശീയ സുരക്ഷയുടെ പേരില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് അനുമതി നിഷേധിക്കാനാണ് ആലോചന.