Sorry, you need to enable JavaScript to visit this website.

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച് ബേണ്‍

കൊച്ചി- രചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ പ്രകാശ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ബേണ്‍. എസ്. കെ. ക്രിയേഷന്‍സിന്റെയും ഡ്രീം എഞ്ചിന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഗൗരു കൃഷ്ണയാണ് ബേണ്‍ നിര്‍മിച്ചത്. 

രമ്യ രഘുനാഥന്‍, ലിജീഷ് മുണ്ടക്കല്‍, ലംബോദരന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. വിപിന്‍ ചന്ദ്രനാണ് ഛായാഗ്രഹണം. മൂന്നുദിവസംകൊണ്ട് നിര്‍മ്മാണം തീര്‍ത്ത ചിത്രമാണ് ഇത്. 

സ്‌പെഷ്യല്‍ ഇഫക്ട് കൂടാതെയുള്ള ശബ്ദമിശ്രണം പൂര്‍ണമായും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയില്‍ പൂര്‍ത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മലയാളത്തില്‍ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൗണ്‍സ് ചെയ്യപ്പെടുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗാനങ്ങള്‍: ഓ വി ഉഷ, പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News