മംഗളൂരു-ടാപ്പിങ് തൊഴിലാളിയായ ഇരിട്ടി സ്വദേശി ശിവമൊഗ്ഗയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു. ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പില്‍ (44) ആണ് ശിവമൊഗ്ഗ സ്വര്‍ഭയില്‍ കുത്തേറ്റ് മരിച്ചത്. നാട്ടില്‍ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തിരുന്ന സിജു ഒരാഴ്ച മുന്‍പാണ് ജോലിയാവശ്യത്തിനായി ശിവമൊഗ്ഗയിലെത്തിയത്. വലിയപറമ്പില്‍ ദേവസ്യ- മേരി ദമ്പതികളുടെ മകനാണ് സിജു.
ഭാര്യ: സില്‍ജ. മക്കള്‍: ലിയ മരിയ, ആല്‍ഫ്ഡ് (വിദ്യാര്‍ഥികള്‍).
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒപ്പം ടാപ്പിങ് നടത്തുന്ന തിരുവനന്തപുരം സ്വദേശി ടാപ്പിങ് കത്തി കൊണ്ട് സിജുവിനെ കുത്തുകയായിരുന്നു.