കൊച്ചി- ബിഗ്‌ബോസ് ആരാധകരേ നിങ്ങള്‍ക്കിതാ ഒരു വാര്‍ത്ത. ബിഗ്‌ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹ മോചനത്തിലേക്ക്. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതെന്നാണ് സജ്‌ന പറയുന്നത്. വിവാഹ മോചനത്തിനുള്ള കാരണം വ്യക്തിപരമാണെന്നും സജ്‌ന വ്യക്തമാക്കുന്നു. വിവാഹ മോചനത്തിന്റെ ഭാഗമായി സജ്‌ന ഫിറോസ് എന്ന പേര് സജ്‌ന നൂറെന്നാക്കി മാറ്റി.
കുറച്ച് ദുഃഖകരമായ കാര്യമാണ് തനിക്ക് പറയാനുള്ളതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്‌ന വെളിപ്പെടുത്തിയത്. താനും ഫിറോസ്‌ക്കയും വേര്‍പിരിയാന്‍ ഒരുങ്ങിയെന്നും പരസ്പരം തീരുമാനിച്ചാണ് പിരിയലിലേക്ക് എത്തിയതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത്രയും കാലം തന്നോടൊപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ലെന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടെന്നും സജ്‌ന പറയുന്നു. ഫിറോസുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ കുടുംബം പോലെ കരുതിയിരുന്ന ഒരാള്‍ തന്നോട് മോശമായി പെരുമാറിയെന്നും സജ്‌ന വെളിപ്പെടുത്തുന്നുണ്ട്. അയാള്‍ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് സജ്‌ന യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
മൂന്നാമതൊരാളുടെ ഇടപെടലല്ല തങ്ങളുടെ വിവാഹ മോചനത്തിന് കാരണമെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും സജ്‌ന വ്യക്തമാക്കി. ഷിയാസ് കരീമുമായി ബന്ധപ്പെടുത്തി ചിലര്‍ പറയുന്നുണ്ടെങ്കിലും അതിലൊന്നും യാതൊരു സത്യവുമില്ലെന്നും സജ്‌ന പറഞ്ഞു.
വേര്‍പിരിഞ്ഞെങ്കിലും ഫിറോസുമായി സംസാരിക്കാറുണ്ടെന്നും തങ്ങളുടെ മക്കള്‍ക്ക് ഈ വിവരങ്ങള്‍ അറിയില്ലെന്നും സജ്‌ന പറയുന്നു.
തങ്ങളുടെ രണ്ടുപേരുടെയും പേരിലുള്ള വീട് ഒന്നുകില്‍ ഏതെങ്കിലും ഒരാളെടുക്കുമെന്നും അല്ലെങ്കില്‍ അത് വില്‍ക്കുമെന്നും സജ്‌ന നൂര്‍ പറഞ്ഞു.
ആദ്യ വിവാഹത്തിന്റെ പരാജയത്തിന് പിന്നാലെയാണ് സജ്‌നയും ഫിറോസും വിവാഹം ചെയ്തത്. മലയാളം ബിഗ്‌ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരാണ് സജ്‌നയും ഫിറോസും.